ADVERTISEMENT

തൃശൂർ ∙ ഊരിപ്പിടിച്ച വാളുകളുടെ മാതൃകയേന്തി മുഖ്യമന്ത്രിക്കെതിരെ പ്രതീകാത്മക പ്രതിഷേധവുമായി കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വാളുകൾക്കിടയിലൂടെ നടന്നെന്നു വീമ്പിളക്കിയ മുഖ്യമന്ത്രി, നൂറുകണക്കിനു ലാത്തികളുടെ ഇടയിലൂടെയാണു സഞ്ചരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് ലെമിൻ ബാബു അധ്യക്ഷത വഹിച്ചു. സുനിൽ ലാലൂർ, പ്രഭുദാസ് പാണേങ്ങാടൻ, അരുൺ മോഹൻ, ജെഫിൻ പോളി, നിഖിൽ പള്ളിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. 

പ്രതിഷേധം ‘കറുപ്പുടുത്ത്’

സ്വർണക്കടത്ത് കേസ് ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ മഹിളാ മോർച്ച പ്രവർത്തകർ കറുത്ത സാരിയുടുത്ത് ബിജെപി  സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കോർപറേഷൻ ഓഫിസ് മാർച്ച്. 	          ചിത്രം : മനോരമ
സ്വർണക്കടത്ത് കേസ് ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ മഹിളാ മോർച്ച പ്രവർത്തകർ കറുത്ത സാരിയുടുത്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കോർപറേഷൻ ഓഫിസ് മാർച്ച്. ചിത്രം : മനോരമ

തൃശൂർ ∙ ശബരിമലയിൽ കറുപ്പുടുത്ത അയ്യപ്പ ഭക്തരോട് കാട്ടിയ ക്രൂരതയ്ക്ക് കാലം നൽകിയ മറുപടിയാണ് കറുപ്പിനോടുള്ള പിണറായി വിജയന്റെ ഭയമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. കറുപ്പിന്റെ പ്രതിഷേധം കേരളത്തിൽ കനക്കുമ്പോൾ മുഖ്യമന്ത്രി ഓടി ഒളിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

മഹിള മോർച്ച നടത്തിയ കറുപ്പുടുത്തു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബിജെപി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മുനിസിപ്പൽ ഓഫിസിനു മുൻപിൽ സമാപിച്ചു. മഹിളാ മോർച്ച ജില്ലാപ്രസിഡന്റ് ഇ.പി.ഝാൻസി അധ്യക്ഷത വഹിച്ചു. സുജയ സേനൻ, സത്യലക്ഷ്മി, രമ്യ കുമരകം, ശീതൾ രാജ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com