ADVERTISEMENT

തൃശൂർ ∙ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരുന്ന വിദ്യാർഥി കുളിക്കുന്നതിനിടെ പടവിൽ തലയിടിച്ചു വീണു മരിച്ചു. വടൂക്കര പാലക്കൊടി വിനോദിന്റെ മകൻ പി.വി. അനിൽ കൃഷ്ണ (16) ആണു മരിച്ചത്. നെടുപുഴ ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു അപകടം. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂർ കാൽഡിയൻ സ്കൂളിലെ വിദ്യാർഥിയാണ്. അമ്മ: നിഖിത. സഹോദരങ്ങൾ: അമൽ കൃഷ്ണ, അമൃത് കൃഷ്ണ.

സ്കൂളിന് അവധി

തൃശൂർ ∙പി.വി. അനിൽകൃഷ്ണയുടെ നിര്യാണത്തെ തുടർന്ന് തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിനു ഇന്ന് അവധിയായിരിക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com