ADVERTISEMENT

എടവിലങ്ങ് ∙ കടലിൽ മത്സ്യ ക്ഷാമത്തെ തുടർന്നു ചെറുവള്ളങ്ങൾ കടലിലിറങ്ങിയില്ല. കാര വാക്കടപ്പുറം, തട്ടുംകടവ് പ്രദേശത്തെ ചെറു വള്ളങ്ങളാണ് കടലിൽ ഇറക്കാതെ കരയിൽ കയറ്റി വച്ചിരിക്കുന്നത്. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത വള്ളങ്ങൾക്കു കാര്യമായ മീൻ ലഭിക്കാറുള്ളത്. ഇക്കുറി കാര്യമായി മീൻ ലഭിച്ചില്ല. അഴീക്കോട് നിന്നു കടലിൽ പോയ കടലിൽ പോയ ഇൻബോർഡ് എൻജിൻ വള്ളങ്ങൾക്കു കഴിഞ്ഞ ദിവസം 3 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വിലയുള്ള വറ്റ മീൻ ലഭിച്ചിരുന്നു.

എന്നാൽ, ചെറു വള്ളങ്ങൾ പലയിടത്തും വെറും കയ്യോടെ മടങ്ങുകയായിരുന്നു. മൂടുവെട്ടി, ഡപ്പ വള്ളങ്ങൾക്കു ചെറുതോതിൽ മീൻ ലഭിച്ചു. നത്തോലിയാണ് ഏറെ പേർക്കും ലഭിച്ചത്. എറിയാട് അറപ്പ, ലോറിക്കടവ് എന്നിവിടങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്കു കാര്യമായി മത്സ്യം ലഭിച്ചില്ലെന്നു കാര വാക്കടപ്പുറത്തെ മത്സ്യത്തൊഴിലാളി പോണത്ത് ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com