ADVERTISEMENT

കുന്നംകുളം ∙ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. കുറുക്കൻപാറ ചീനിക്കൽ ബാബുവിന്റെ മകൾ എബിയയെയാണ് (12) കടിച്ചത്. സ്കൂൾ വളപ്പിൽ കിടക്കുകയായിരുന്നു നായ. എബിയയുടെ ഇടതു കൈയിലാണ് ആദ്യം കടിയേറ്റത്. തട്ടിമാറ്റാനുള്ള ശ്രമത്തിനിടെ വലതു കൈയിലും കടിച്ചു.

ഭയന്നോടിയ കുട്ടികൾ ക്ലാസ് മുറിയിൽ അഭയം തേടി. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പിന് വിധേയമാക്കിയ കുട്ടിയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി. തുടർചികിത്സയും വിശ്രമവും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

സ്കൂൾ പരിസരത്ത് തെരുവുനായ്ക്കൂട്ടം ഭീഷണിയാകുന്നതിനെക്കുറിച്ച് നേരത്തെ പരാതി ഉണ്ടായിരുന്നു. ഇത് തടയാൻ നടപടിയില്ലാതിരുന്നതാണ് വിനയായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്കൂളിൽ ഇന്നു പിടിഎ യോഗം ചേരുമെന്ന് നഗരസഭാധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com