ADVERTISEMENT

കയ്പമംഗലം ∙ കുരുന്നുകൾക്ക് കായിക ഉപകരണങ്ങളുടെയും കൗതുകങ്ങളുടെയും പുത്തൻ അനുഭവം സമ്മാനിക്കാൻ നവീകരിച്ച പെരിഞ്ഞനം ഗവ. യുപി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം. സമഗ്ര ശിക്ഷാ അഭിയാൻ കേരളത്തിന്റെ എസ്എസ്കെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.പെരിഞ്ഞനം പഞ്ചായത്ത് 5 ലക്ഷം രൂപയും തുടർ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.

വ്യത്യസ്ത വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ഓരോ ക്ലാസും കുട്ടികളുടെ പാർക്കും ഒരുക്കിയിരിക്കുന്നത്.പച്ചക്കറികളുടെ രൂപമാണ് പാർക്കിലെ ഇരിപ്പിടങ്ങൾ. ഇതോടൊപ്പം സ്ലൈഡറുകൾ, താമരക്കുളം, കടുവ, വഞ്ചി, പാറക്കെട്ടുകൾ, പാലം തുടങ്ങിയവയുമുണ്ട്. ഒരു വശത്ത് ട്രാഫിക് സിഗ്നലുകളോടു കൂടിയ ചെറിയ റോഡുമുണ്ട്. വൻ ഗുഹയിലൂടെ വരാന്തയിൽ കടന്നാൽ വൻമരങ്ങൾ നിറഞ്ഞ കാട്ടിലൂടെയാണു ക്ലാസുകളിലെത്തുക.

സയൻസ്, ചിത്രകല, നാടകം തുടങ്ങി വ്യത്യസ്ത വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസുകൾ തയാറാക്കിയിരിക്കുന്നു.ശിൽപി കെ.എസ്.രാജു കോട്ടുവള്ളിയും സംഘവും ചേർന്നാണ് നവീകരണം നടത്തിയത്. ഇന്ന് 2ന് നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നവീകരിച്ച പ്രീപ്രൈമറി ക്ലാസുകളുടെ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com