ADVERTISEMENT

കുതിരാൻ ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്ക കവാടത്തിനു മുന്നിലെ പാലത്തിൽ വിള്ളൽ. വാഹനങ്ങൾക്ക് ഭീഷണിയുയർത്തി കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിലാണ്. തുരങ്കത്തിൽ നിന്നു 100 മീറ്റർ അകലെ 2 സ്ലാബുകൾ ചേരുന്നിടത്താണു വിള്ളൽ. കഴിഞ്ഞയാഴ്ച ഈ ഭാഗത്തുണ്ടായിരുന്ന നേരിയ വിള്ളലുണ്ടായത് അടച്ചിരുന്നു. സമാനമായ രീതിയിൽ മുൻപും ഇവിടെ വിളളലുകളുണ്ടായിട്ടുണ്ട്.

ഒരു വർഷം മുൻപു സ്ലാബുകൾ ചേരുന്ന ഭാഗത്തു കോൺക്രീറ്റിങ് നടത്തിയതുമാണ്. വടക്കഞ്ചേരി മേൽപാലത്തിൽ സ്ലാബുകൾക്കിടയിലെ വിള്ളലിനെ തുടർന്ന് 5 തവണ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. കുതിരാൻ തുരങ്കത്തിന്റെ തൃശൂർ ഭാഗത്തേക്കുള്ള പ്രവേശനകവാടത്തിനു മുൻഭാഗത്തു 400 മീറ്റർ നീളത്തിൽ പീച്ചി റിസർവോയറിനു കുറുകെ 2 സമാന്തര പാലങ്ങളുണ്ട്. ഈ പാലങ്ങളിലൊന്നിലാണു വിള്ളൽ കണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com