ADVERTISEMENT

പെരുമ്പിലാവ് ∙ പാതാക്കരയിൽ സംഘർഷം ഉണ്ടാക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ 2 പേർ കൂടി അറസ്റ്റിൽ. സംഭവത്തിനു ശേഷം മംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചാലിശ്ശേരി തൊഴുക്കാട് ശ്രീരാഗം വീട്ടിൽ അജയ് (18), പാതാക്കര കാര്യടത്ത് വീട്ടിൽ അബ്ദുൽ അഹദ് (25) എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. 19നാണു കേസിനാസ്പദമായ സംഭവം.

പാതാക്കരയിലെ ഒഴിഞ്ഞ വീട്ടിൽ ലഹരിസംഘങ്ങൾ തമ്മിൽ സംഘർഷമെന്നറിഞ്ഞ് എത്തിയ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്കും പ്രതികൾ തട്ടിയെടുത്തു. ബൈക്ക് പിന്നീട് കണ്ടെടുത്തു. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ അക്രമികളുടെ മർദനമേറ്റ് കുന്നംകുളം സ്റ്റേഷനിലെ സിപിഒ ഇ.കെ.ഹംദിനു പരുക്കേറ്റിരുന്നു. പ്രതികളെ പെരുമ്പിലാവിൽ എത്തിച്ച് തെളിവെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com