ADVERTISEMENT

പഴയന്നൂർ ∙ വെള്ളാർകുളം 232-ാം നമ്പർ റേഷൻ കടയിൽ നിന്ന് അരി കടത്താനുള്ള ശ്രമം ഇന്നലെ ഉച്ചയോടെ നാട്ടുകാർ പിടികൂടി. റേഷൻ കടയിലെ ചാക്കിൽ നിന്നു വേറെ ചാക്കുകളിലേക്കു മാറ്റിയായിരുന്നു കടത്ത്. 4 ചാക്ക് അരി പെട്ടി ഓട്ടോയിലും 9 ചാക്ക് അരി കടയിലും ഇതിനായി ഒരുക്കിയിരുന്നു. പാലക്കാട് മണപ്പാടത്തേക്കു കടത്താനായിരുന്നു പദ്ധതി.

ബിജെപി മണ്ഡലം സെക്രട്ടറി പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ ഇടപെടലുകളാണ് അരിക്കടത്ത് തടഞ്ഞത്. കല്ലേപ്പാടം വടക്കൂട്ട് സജിതയാണു ലൈസൻസി. പുത്തിരിത്തറ കളത്തിൽതൊടി മൊയ്തുവാണു കട നടത്തുന്നത്. താലൂക്ക് സപ്ലൈ ഓഫിസറുടെ ചുമതലയുള്ള സാബു പോളിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 519.5 കിലോഗ്രാം മട്ട അരി കണ്ടെത്തി.

അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള വിഹിതത്തിലാണ് ക്രമക്കേടുകൾ നടത്തിയിരിക്കുന്നത്. റേഷൻ കടയുടെ ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തതായും ഗുണഭോക്താക്കൾക്കു മറ്റു റേഷൻ കടകളിൽ നിന്നു സാധനങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com