ADVERTISEMENT

കുതിരാൻ∙ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലെ പാലത്തിലെ വിള്ളൽ അടച്ചു. 2 സ്ലാബുകൾ ചേരുന്ന സ്ഥലത്തു വാഹനങ്ങൾക്കു ഭീഷണിയായി കമ്പികൾ പുറത്തേക്കു തള്ളിനിന്നിരുന്നു. 2 ദിവസമായി നടത്തിയ അറ്റകുറ്റപ്പണിയിൽ കോൺക്രീറ്റ് ഉപയോഗിച്ചു വിളളൽ അടച്ചു. 3 ദിവസം മുൻപാണ് ഇവിടെ വിള്ളൽ കണ്ടത്.

മണ്ണുത്തിയിലും വടക്കഞ്ചേരിയിലും കുതിരാനു മുന്നിലെ പീച്ചി റിസർവോയറിനു കുറുകെയുമായി 3 മേൽ പാലങ്ങളാണുള്ളത്. ഇവിടെയെല്ലാം സമാനമായ രീതിയിൽ സ്ലാബുകൾ ചേരുന്നിടത്തു വിള്ളലുകൾ പലതവണ രൂപപ്പെട്ടിരുന്നു. വടക്കഞ്ചേരിയിൽ സ്ലാബുകൾക്കിടയിലെ വിള്ളലിനെ തുടർന്നു 5 തവണ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു. 

കുതിരാൻ തൃശൂർ  ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു (തുരങ്കത്തിൽ നിന്നു പുറത്തിറങ്ങുന്ന ഭാഗം ) നിർമിച്ച പുതിയ കവാടം പൂർത്തിയായപ്പോൾ.
കുതിരാൻ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു (തുരങ്കത്തിൽ നിന്നു പുറത്തിറങ്ങുന്ന ഭാഗം ) നിർമിച്ച പുതിയ കവാടം പൂർത്തിയായപ്പോൾ.

നാലാമത്തെ തുരങ്ക കവാടവും ഒരുങ്ങി

കുതിരാൻ∙ തുരങ്ക കവാടങ്ങളിൽ നാലാമത്തേതും നിർമാണം പൂർത്തിയാക്കി. തൃശൂർ  ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്താണു (തുരങ്കത്തിൽ നിന്നു പുറത്തിറങ്ങുന്ന ഭാഗം) നാലാമത്തെ കവാടം പൂർത്തീകരിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ഇരുഭാഗത്തും നേരത്തെ കവാടങ്ങൾ നിർമിച്ചിരുന്നു. എന്നാൽ തൃശൂർ ഭാഗത്തേക്കുളള തുരങ്കത്തിൽ പ്രവേശനഭാഗത്തു മാത്രമായിരുന്നു കവാടം. 3 ചതുരശ്ര അടി വിസ്തീർണവും 12 അടി  നീളവുമുള്ള തൂണുകൾക്കു മുകളിൽ കേരളീയ രീതിയിലുള്ള ചെറു മേൽക്കൂര ഉറപ്പിച്ചുള്ള മാതൃകയിലാണ് എല്ലാ കവാടങ്ങളും നിർമിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com