ADVERTISEMENT

ഏങ്ങണ്ടിയൂർ ∙ പൊക്കുളങ്ങരയിലും ഏത്തായിയിലും കടൽക്ഷോഭം രൂക്ഷമായി. രാവിലെ മുതൽ ആരംഭിച്ച ശക്തിയായ തിരയടി ഉച്ച കഴിഞ്ഞിട്ടും ശമിച്ചില്ല. ഒട്ടേറെ തെങ്ങുകൾ കടപുഴകി വീഴുമെന്ന സ്ഥിതിയിലാണ്. കടൽക്ഷോഭം തടയാൻ കഴിഞ്ഞ വർഷം ഏത്തായിയിൽ നിരത്തിയ ജിയോബാഗുകൾ പലതും കടലെടുത്തു. അവശേഷിച്ച ബാഗുകൾ ഉപയോഗശൂന്യമായി.

തിരകൾ കടൽഭിത്തിയും ജിയോബാഗും കവിഞ്ഞ് കരയിലെത്തിയതോടെ വീടുകൾക്കു ചുറ്റും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. താമസക്കാർ വീടിന് സമീപത്ത് മണൽ ഭിത്തി ഉയർത്തിയാണ് തിരകളെ ചെറുക്കുന്നത്. കടലിൽ നിന്ന് അഴിമുഖം റോഡിലേക്ക് എത്തുന്ന കടൽവെള്ളം തോട്ടിലൂടെ പടിഞ്ഞാറേ കനോലി കനാലിലാ‌ണ് ഒഴുകിയെത്തുന്നത്. ജലസ്രോതസ്സുകളിൽ ഉപ്പ് വെള്ളം കലരുന്നതു മൂലം ശുദ്ധജല ക്ഷാമവുമുണ്ട്. പൈപ്പ് സ്ഥാപിച്ചെങ്കിലും വർഷങ്ങളായി വെള്ളം ലഭിക്കുന്നില്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com