ഹൈടെക് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിയാൽ ചെളി വെള്ളം ഉറപ്പ്!

മുല്ലശേരി ബ്ലോക്ക് സെന്ററിലെ ഹൈടെക് ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള എപ്പോഴും വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ. ദേഹത്തേക്ക് ചെളിവെള്ളം തെറിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്  മുല്ലശേരി ബ്ലോക്ക് സെന്ററിലെ ഹൈടെക് ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള എപ്പോഴും വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ. ദേഹത്തേക്ക് ചെളിവെള്ളം തെറിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്  മുല്ലശേരി ബ്ലോക്ക് സെന്ററിലെ ഹൈടെക് ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള എപ്പോഴും വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ. ദേഹത്തേക്ക് ചെളിവെള്ളം തെറിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്
മുല്ലശേരി ബ്ലോക്ക് സെന്ററിലെ ഹൈടെക് ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള എപ്പോഴും വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ. ദേഹത്തേക്ക് ചെളിവെള്ളം തെറിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാണ്
SHARE

മുല്ലശേരി ∙ ബ്ലോക്ക് സെന്ററിൽ ബ്ലോക്ക് ഓഫിസിനോട് ചേർന്നുള്ള ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിയാൽ ചെളി വെള്ളം ഉറപ്പ്. ദേഹത്ത് ചെളി വെള്ളം പറ്റാതെ ആർക്കും യാത്രചെയ്യാനാവില്ല. തൊട്ടരികിലുള്ള റോഡ് നിറയെ ചെളിക്കുണ്ടുകളാണ്. വെള്ളം കെട്ടി നിൽക്കുന്ന ഇതിലൂടെ ഏത് വാഹനം പോയാലും യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കും. വാഹനങ്ങളോടിക്കുന്നവരെയും കുറ്റപ്പെടുത്താനാകില്ല. വാഹനം ഓടിക്കാൻ കുഴിയില്ലാത്ത സ്ഥലം വേറെയില്ല.

എങ്ങനെ വെട്ടിച്ചാലും ഏതെങ്കിലും കുഴിയിൽ ചാടും. ചാവക്കാട് - കാഞ്ഞാണി റോഡിൽ ഏറെ തിരക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ബ്ലോക്ക് ഓഫിസിന് പുറമെ സാമൂഹിക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, എൽപി സ്കൂൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സെന്ററാണിത്. ഇവിടെ യാത്രക്കാരും വാഹനം ഓടിക്കുന്നവരും തമ്മിൽ വഴക്ക് പതിവായി. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS