ADVERTISEMENT

ചെറുതുരുത്തി∙ ചാറ്റൽ മഴയിൽ നിന്നു രക്ഷ തേടി ലോഹിതദാസ് ഒരിക്കൽ കയറി നിന്നത് ഭാസ്കരന്റെ ഭൂതക്കണ്ണാടിയുടെ മുൻപിലേക്ക്. 1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ഭൂതക്കണ്ണാടിയിൽ  വാച്ചു നന്നാക്കുന്നയാളുടെ  ഭൂതക്കണ്ണാടിക്കാഴ്ച ഇതിവൃത്തമായതിനു പിന്നിൽ ആ കൂടിക്കാഴ്ചയാണെന്നു ഭാസ്കരൻ. ഷൊർണൂർ പരിത്തിപ്ര സ്വദേശിയും ചെറുതുരുത്തിയിലെ അഭിലാഷ് വാച്ച് കടയുടമയുമായ 72 കാരനായ ഭാസ്കരൻ ആ കഥ പറയുന്നു.

‘‘ ലോഹിതദാസ് സുഹൃത്ത് ഷൊർണൂർ സ്വദേശിയായ മൊയ്തീനുമൊത്ത് ചെറുതുരുത്തി റസ്റ്റ് ഹൗസിലെ മുറിയിൽ നിന്നു പുറത്തിറങ്ങി നടക്കുന്നതിനിടെ മഴ ചാറിത്തുടങ്ങി. ഉടൻതന്നെ അവർ ചെറുതുരുത്തി - ഷൊർണൂർ സംസ്ഥാന പാതയോരത്തെ തന്റെ വാച്ച് കടയിലേക്കു കയറി. ഭൂതക്കണ്ണാടിയും വച്ച് വാച്ച് നന്നാക്കി കൊണ്ടിരിക്കുന്ന തന്നെ കണ്ട് കണ്ണിൽ വച്ചിരിക്കുന്ന ലെൻസിന്റെ പേരെന്താണെന്നു ലോഹിതദാസ് ചോദിച്ചു.

ഭൂതക്കണ്ണാടിയാണെന്നു മറുപടി പറഞ്ഞതോടെ വാച്ചു നന്നാക്കുന്ന ജോലിയെക്കുറിച്ചു വിശദമായി ചോദിച്ചു മനസിലാക്കി. മമ്മൂട്ടിയെ വച്ച് ഇങ്ങനെയൊരു സിനിമയെടുക്കണമെന്നു പറഞ്ഞാണു ലോഹിതദാസ് മടങ്ങിയത്. ’’ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമായി ഭൂതക്കണ്ണാടിയിറങ്ങി. ഭാവനയിൽ രൂപപ്പെടുത്തിയെടുത്ത കഥയ്ക്കു പക്ഷേ, ഭാസ്കരന്റെ ജീവിതത്തോടു ബന്ധമില്ല. എ.കെ. ലോഹിതദാസിന്റെ ഓർമ ദിനത്തിലും ഭൂതക്കണ്ണാടിയിലൂടെ നോക്കി വാച്ചു നന്നാക്കുകയാണു ഭാസ്കരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com