സംഗീത വിദ്യാർഥി സ്കോളർഷിപ്
തൃശൂർ ∙ സംഗീത നാടക അക്കാദമി എംഎ സംഗീതം വിദ്യാർഥികളായ 8 പേർക്ക് സ്കോളർഷിപ് നൽകും. പ്രതിമാസം 1500 രൂപയാണ് തുക. അപേക്ഷാഫോമും നിയമാവലിയും വെബ്സൈറ്റിൽ: http://www.keralasangeethanatakaakademi.in 0487-2332134, 2332548.
ഓൺലൈൻ ക്വിസ് മത്സരം
തൃശൂർ ∙ ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ പൊതു വിജ്ഞാന ക്വിസ് മത്സരം നടത്തും. ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2ന് ആണ് മത്സരം. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. 90727 70295.
സൗജന്യ പരിശീലനം
തൃശൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ 4 മുതൽ ഒരു മാസത്തെ സൗജന്യ പിഎസ്‌സി മത്സര പരീക്ഷാ പരിശീലനം (ജനറൽ) സംഘടിപ്പിക്കുന്നു. ബിരുദം പാസായ ഉദ്യോഗാർഥികൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിശ്ചിത മാതൃകയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. 40 പേർക്കാണ് പ്രവേശനം.
അഭിമുഖം ജൂലൈ 1ന്
തൃശൂർ ∙ ജില്ലാ എംപ്ലോയബിലിറ്റി കേന്ദ്രത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ ഒന്നിന് 1.30 മുതൽ 3.30 വരെ നടക്കും. എംപ്ലോയബിലിറ്റി കേന്ദ്രത്തിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. വാട്സാപ്: 94462 28282.