മാലിന്യവുമായി മേയറുടെ ചേംബറിലേക്ക് കോൺഗ്രസ് സമരം

തൃശൂർ നഗരമധ്യത്തിലെ ശക്തൻ നഗറിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യവുമായി മേയറുടെ ചേംബറിലേക്ക് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം കോർപറേഷൻ ഓഫിസിനു മുൻപിൽ പെ‍ാലീസ് തടഞ്ഞപ്പോൾ. 	 ചിത്രം: മനോരമ
തൃശൂർ നഗരമധ്യത്തിലെ ശക്തൻ നഗറിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യവുമായി മേയറുടെ ചേംബറിലേക്ക് കോൺഗ്രസ് കൗൺസിലർമാർ നടത്തിയ പ്രതിഷേധം കോർപറേഷൻ ഓഫിസിനു മുൻപിൽ പെ‍ാലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ നഗരമധ്യത്തിൽ ശക്തൻ നഗറിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കുട്ടയിലും വണ്ടിയിലും കോരിയെടുത്ത് മേയറുടെ ചേംബർ ലക്ഷ്യമാക്കി കോൺഗ്രസ് കൗൺസിലർമാരുടെ മാർച്ച്. കോർപറേഷൻ ഓഫിസിന്റെ കവാടം പുറത്തു നിന്നു പൂട്ടി പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. കൗൺസിലർമാർ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.

പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് മാലിന്യം കോർപറേഷൻ ഓഫിസിനു മുന്നിൽ ഉപേക്ഷിച്ചു പ്രതിഷേധയോഗം പ്രതിപക്ഷ ഉപനേതാവ് ഇ.വി. സുനിൽരാജിന്റെ അധ്യക്ഷതയിൽ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോൺ ഡാനിയൽ, ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, പാർലമെന്ററി പാർട്ടി നേതാക്കളായ കെ.രാമനാഥൻ, ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കോർപറേഷനിലെ 55 ഡിവിഷനുകളിലും മാലിന്യക്കൂമ്പാരമാണെന്നും ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് ടൺ കണക്കിന് മാലിന്യം ഒരു വർഷത്തോളമായി കൂട്ടിയിട്ടിരിക്കുന്നത് പകർച്ചവ്യാധിക്ക് ഇടയാക്കുന്ന സാഹചര്യമാണെന്നും ആരോപിച്ചു. മാലിന്യ സംസ്കരണത്തിന്റെ മറവിൽ കോടിക്കണക്കിനു രൂപ ഓരോ വർഷവും ചെലവഴിക്കുന്ന കോർപറേഷൻ ഭരണ സമിതി മാലിന്യത്തിന്റെ മറവിൽ അഴിമതി നടത്തുകയാണെന്നും ആരോപിച്ചു. 15 ദിവസത്തിനുള്ളിൽ മാലിന്യം നീക്കിയില്ലെങ്കിൽ മേയറുടെ ചേംബറിലേക്കു മാലിന്യവുമായി തുടർ സമരങ്ങൾ നടത്തുമെന്നു മുന്നറിയിപ്പു നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS