തൃശൂർ റെയിൽവേ സ്റ്റേഷൻ, പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ജൂലൈ 7ന് തുറക്കും

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിന്റെ നവീകരണം അവസാന ഘട്ടത്തിൽ. 	          ചിത്രം: മനോരമ
തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിന്റെ നവീകരണം അവസാന ഘട്ടത്തിൽ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ ജൂലൈ 7ന് തുറക്കും. ഇവിടെ 6 ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്നും ഇവയെ പൊലീസ് കൺട്രോൾ റൂമിലെ ക്യാമറ സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജോലികൾ നടക്കേണ്ടതിനാലാണ് കൗണ്ടർ തുറക്കുന്നത് ഒരാഴ്ച വൈകിയതെന്നും ടി.എൻ. പ്രതാപൻ എംപി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിയപ്പോൾ അടച്ച കൗണ്ടർ രണ്ടു വർഷത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. എംപി നിർദേശിച്ചതനുസരിച്ച് കനറാ ബാങ്ക് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിൽ നിന്ന് 4 ലക്ഷം രൂപ നീക്കിവച്ചത് ഉപയോഗിച്ചാണ് സംവിധാനം പുനരാരംഭിക്കുന്നത്. നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.

അടുത്തിടെ ഡിവിഷനൽ റെയിൽവേ മാനേജർ തൃശൂരിൽ എത്തിയപ്പോൾ എംപി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രീ പെയ്ഡ് കൗണ്ടർ ഇല്ലെന്നുള്ള പ്രശ്നം ചർച്ചയായത്. തുടർന്ന് എംപി കഴിഞ്ഞ 14ന് പൊലീസിന്റെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും യോഗം വിളിക്കുകയും കൗണ്ടർ പുനരാരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS