ADVERTISEMENT

ചേലക്കര ∙ കാരുണ്യ മാതൃകയായി പൈങ്കുളം പുത്തൻപുരയിൽ രാജന്റെയും ചിത്രയുടെയും മകൾ പി.ആർ. ദേവിക. ചേലക്കര എൽഎഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദേവികയ്ക്കു ടൗണിലെ റോയൽ സൂപ്പർ മാർക്കറ്റിൽ നിന്നു പഠനോപകരണങ്ങൾ വാങ്ങിയതിലെ നറുക്കെടുപ്പിൽ 1-ാം സമ്മാനമായി സൈക്കിൾ ലഭിച്ചു.

വിവരമറിയിക്കാൻ കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കടയുടമയുടെ മകൻ ഷിഹാസിനോടു ദേവികയുടെ ചോദ്യം ഇതായിരുന്നു: എനിക്കു സൈക്കിൾ വേണ്ട, അതിന്റെ പൈസ തരാൻ പറ്റുമോ? അച്ഛന്റെ സുഹൃത്തിന്റെ അർബുദ രോഗിയായ ഭാര്യയ്ക്കു നൽകാനാണു പണം. പഠനത്തിൽ മിടുക്കിയായ ദേവിക തനിക്കു ലഭിക്കാനിരിക്കുന്ന എൽഎസ്എസ് സ്കോളർഷിപ് തുക അർബുദ രോഗിക്കു കൈമാറാനായി കാത്തിരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ അധ്യാപകരും ദേവികയുടെ കാരുണ്യ പ്രവൃത്തിയിൽ പങ്കു ചേർന്നു. കടയുടമ സൈക്കിളിന്റെ വിലയായി നൽകിയ 5,500 രൂപയും അധ്യാപകർ സമാഹരിച്ച 3,000 രൂപയും ഇന്നലെ സ്കൂൾ അസംബ്ലിയിൽ വച്ചു രോഗിയുടെ കുടുംബത്തിനു കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com