തൃശൂർ ജില്ലയിൽ ഇന്ന്(30–6–2022); അറിയാൻ, ഓർക്കാൻ

thrissur-map
SHARE

ഗതാഗത നിയന്ത്രണം 

കൊടകര∙  സിഎംഎൽ ആർആർപി തേശേരി ബ്രാഞ്ച് കനാൽ റോഡിന്റെ  നവീകരണം നടക്കുന്നതിനാൽ  പുത്തുകാവ് ബ്രാഞ്ച് കനാലിന് ഇരുവശത്തുള്ള എൻഎച്ച് തേശേരി റോഡിൽ  ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു അധികൃതർ  അറിയിച്ചു.

അധ്യാപക ഒഴിവ്

എറിയാട് ∙ കേരളവർമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി, അറബിക്, വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 4ന് 11 ന്.

ഇരിങ്ങാലക്കുട ∙ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് (ജൂനിയർ), പൊളിറ്റിക്കൽസയൻസ് (സീനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ(സീനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ രാവിലെ 11ന്.

ഇരിങ്ങാലക്കുട ∙ അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ സൈക്കോളജി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 4ന് വൈകിട്ട് 3ന്. ഫോൺ: 95442 91550.

വിമല കോളജിൽ കോഴ്സുകൾ

തൃശൂർ ∙ വിമല കോളജിൽ (ഓട്ടോണമസ്) 19 ബിരുദ കോഴ്സുകളിലേക്കും 16 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. www.vimalacollege.edu.in. 0487-2332080.

വില്ലേജ് ഓഫിസ് മാറ്റി  

കയ്പമംഗലം ∙  ദേശീയപാത വികസനത്തിന്റെ ഭാഗമായി കയ്പമംഗലം വില്ലേജ് ഓഫിസ്  പ്രവർത്തനംകാളമുറി-ചളിങ്ങാട് റോഡിൽ കാളമുറി സെന്ററിന് കിഴക്ക് ഭാഗത്തുള്ളസ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. പനമ്പിക്കുന്നിൽ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നത് വരെ ഈ കെട്ടിടത്തിലായിരിക്കും പ്രവർത്തനമെന്നു വില്ലേജ് ഓഫിസർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS