കാട്ടാനകൾ വരന്തരപ്പിള്ളി കോരനൊടി മേഖലയിൽ

വരന്തരപ്പിള്ളി കോരനൊടി പ്രദേശത്ത് കാട്ടാനകൾ തെങ്ങിന്റെ കൂമ്പുകളും പട്ടകളും നശിപ്പിച്ച നിലയിൽ.
SHARE

വരന്തരപ്പിള്ളി ∙ ഇന്നലെ പുലർച്ചെ കൊരനൊടി, പയ്യാക്കാര ഭാഗങ്ങളിൽ 3 കാട്ടാനകളിറങ്ങി. ജനവാസമേഖലയായ ഇവിടെ കാട്ടാനകളെ കണ്ടെത്തുന്നത് ആദ്യമായാണ്. കുട്ടൻചിറ പാടശേഖരത്തിനു സമീപത്തെ പറമ്പുകളിലും നാശനഷ്ടം വരുത്തിയിട്ടുണ്ട്. ഒട്ടേറെ തെങ്ങ്, കമുക് തുടങ്ങി കൃഷികൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പകൽ മുഴുവനും നാട്ടുകാരും വനപാലകരും കാട്ടാനകൾക്കു പിറകെ ആയിരുന്നു.

വരന്തരപ്പിള്ളി സെന്ററിനോട് ചേർന്നുള്ള കോരനൊടിയിൽ കാട്ടാനകളെത്തിയതോടെ നാട്ടുകാർ ഭീതിയിലാണ്. പകൽ സമയങ്ങളിൽ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചാൽ ആനകൾ, നിറയെ വീടുകളുള്ള ഭാഗത്തേക്ക് തിരിയുമോയെന്ന് ആശങ്കയുണ്ടെന്ന് വനപാലകർ പറഞ്ഞു. രാത്രിയിൽ ആനകളെ കാടു കയറ്റാനുള്ള ശ്രമം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇറങ്ങുമ്പോൾ വനപാലകർ നിസംഗത പാലിച്ചതാണ് ജനവാസ മേഖലയിലേക്കും ആനകൾ ഇറങ്ങാനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. വരന്തരപ്പിള്ളിയിലെ കുട്ടൻചിറ, കുന്നത്തുപാടം, വട്ടക്കൊട്ടായി മേഖലകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ആനകളിറങ്ങിയിരുന്നു. പാലപ്പിള്ളി മേഖലയിൽ ആനകൾ ഇറങ്ങാറുണ്ടെങ്കിലും വരന്തരപ്പിള്ളിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആനകൾ ഇറങ്ങിത്തുടങ്ങിയത് സമീപ കാലത്താണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS