ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിനോടു ചേർന്നു  കച്ചേരി കെട്ടിടത്തിൽ ക്ഷേത്ര മ്യൂസിയം നിർമാണം അനന്തമായി നീളുന്നു. മുസിരിസ് പൈതൃക പദ്ധതി പ്രകാരം 3.23 കോടി രൂപ ചെലവഴിച്ചാണു മ്യൂസിയം നിർമിക്കുന്നത്. ആദ്യ ഘട്ട പ്രവൃത്തികൾ മൂന്നു വർഷം മുൻപ് തുടങ്ങിയതാണ്. കച്ചേരി കെട്ടിടത്തിലെ ഭണ്ഡാരപ്പുര ( സ്ട്രോങ് റൂം) നവീകരണം പൂർത്തിയാക്കി. ഒന്നാം നിലയിലെ ജനലുകളും വാതിലുകളും മാറ്റി സ്ഥാപിച്ചു.  ഇനിയുള്ള പ്രവൃത്തികൾ എല്ലാം പാതി വഴിയിലാണ്.

പുരാതനമായ കച്ചേരി കെട്ടിടത്തിന്റെ മുഴുവൻ തനിമയും നിലനിർത്തി നവീകരിച്ചാണ് ക്ഷേത്ര മ്യൂസിയമാക്കുന്നത്. ‌2016 – 2017 ബജറ്റിലാണു തുക അനുവദിച്ചത്. കൊടുങ്ങല്ലൂർ ഭഗവതിയുടെ 12 കരങ്ങളെ പ്രതിനിധീകരിച്ചു 12 വേദികൾ മ്യൂസിയത്തിനു അകത്തു ക്രമീകരിക്കും. ക്ഷേത്ര ചരിത്രം, ക്ഷേത്രത്തിലെ ഉപാസന മൂർത്തികൾ, ഉത്സവങ്ങൾ, കൊടുങ്ങല്ലൂർ ഭരണി, അനുഷ്ഠാനങ്ങൾ–  ദൈവിക ചരിത്രം,  കാളി ക്ഷേത്രത്തിലെ കലാരൂപങ്ങൾ, ക്ഷേത്രത്തെ കുറിച്ചുള്ള മിത്തുകൾ, ക്ഷേത്രത്തിന്റെ നിർമാണ സവിശേഷതകൾ തുടങ്ങിയവയാണ്  സജ്ജീകരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ആചാരങ്ങളും ചരിത്രവും മ്യൂസിയത്തിൽ ഉൾപ്പെടുത്തുന്നതാണ് പദ്ധതി. കച്ചേരി കെട്ടിടം മ്യൂസിയംആക്കുമ്പോൾ  ക്ഷേത്ര ആവശ്യങ്ങൾക്കു വേണ്ടി മുസിരിസ് പ്രോജക്ട് കമ്പനി 1.88 കോടി രൂപ ചെലവിൽ ദേവസ്വം ഗെസ്റ്റ് ഹൗസിനു സമീപം പുതിയ കെട്ടിടം നിർമിച്ചു നൽകുന്നുണ്ട്.  ഇൗ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com