ADVERTISEMENT

കയ്പമംഗലം ∙ കടൽ ക്ഷോഭവും മഴയും തുടരുന്നതിനാൽ തീരത്ത് വറുതിക്കാലം. കൂരിക്കുഴി കമ്പനിക്കടവിലും സമീപ കടവുകളിലും നൂറുകണക്കിന് വള്ളങ്ങളാണ് കരയിലേക്ക് കയറ്റിയിട്ടിട്ടുള്ളത്. കനത്ത തിരമാലകൾ കയറി പലയിടത്തും കരയിടിഞ്ഞു. പണിയില്ലാതായതോടെ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലായി.കേടുവന്ന വള്ളങ്ങളും വലകളും നന്നാക്കുന്ന ജോലി മാത്രമാണ് പല തൊഴിലാളികൾക്കും ഉള്ളത്.

അടിക്കടിയുള്ള കടലേറ്റവും മീൻ ലഭ്യതക്കുറവും തൊഴിലാളികൾക്ക് ഇരുട്ടടിയാണ്. വിപണന കേന്ദ്രങ്ങളും ആളനക്കമില്ലാതെയായി. മീനിന് ക്ഷാമമായതോടെ തീരദേശ മേഖലയിൽ ‍ വിലയും ഉയർന്നു. ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ സഹായം അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഏങ്ങണ്ടിയൂർ ∙ പൊക്കുളങ്ങര ബീച്ചിൽ തുടരുന്ന കടലേറ്റത്തിൽ തിരകൾ കര കവരുന്നു. മഴ കുറഞ്ഞിട്ടും കഴിഞ്ഞ ദിവസങ്ങളിൽ കടലേറ്റം ശക്തിയാർജിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ മണൽതിട്ടകൾ കടലെടുത്തുപോയി. പൊക്കുളങ്ങര, ഏത്തായി, പൊക്കാഞ്ചേരി ബീച്ചുകളിലാണ് ശക്തിയായ മണൽ ശോഷണമുണ്ടാകുന്നത്.

കരയിൽ അവശേഷിച്ച തെങ്ങുകളും കടപുഴകാവുന്ന സ്ഥിതിയിലാണ്. തകർന്ന കടൽഭിത്തികളും കവിഞ്ഞാണ് തിരകൾ എത്തുന്നത്. ബീച്ചുകളിൽ കഴിഞ്ഞ വർഷം നിരത്തിയ ജിയോബാഗുകൾ ദുർബലമായതോടെ തിരകളെ പ്രതിരോധിക്കാനാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com