വിള നശിപ്പിച്ച് കാട്ടാനക്കൂട്ടം

പത്തുകുളങ്ങര കുണ്ടുവായിൽ ഉസ്മാന്റെ കോൺക്രീറ്റ് മതിൽ തകർത്ത കാട്ടാനക്കൂട്ടം വീട്ടു പറമ്പിലെ കാർഷിക വിളകൾ നശിപ്പിച്ച നിലയിൽ.
പത്തുകുളങ്ങര കുണ്ടുവായിൽ ഉസ്മാന്റെ കോൺക്രീറ്റ് മതിൽ തകർത്ത കാട്ടാനക്കൂട്ടം വീട്ടു പറമ്പിലെ കാർഷിക വിളകൾ നശിപ്പിച്ച നിലയിൽ.
SHARE

മറ്റത്തൂർ∙ പത്തുകുളങ്ങരയിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. പത്തുകുളങ്ങര സ്വദേശി കുണ്ടുവായിൽ ഉസ്മാൻ, ചങ്ങനാശേരി സാജിത, അറയ്ക്കൽ ജോർജ് എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുകൾ, കവുങ്ങ്, റബർ, വാഴ, കൃഷികളാണ് നശിപ്പിച്ചത്. ഉസ്മാന്റ വീട്ടിലെ കോൺക്രീറ്റ് മതിൽ തകർത്ത് പറമ്പിലെ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു.

8 ആനകൾ ഉണ്ടായിരുന്നതായി സമീപ വാസികൾ പറഞ്ഞു. 28 സെന്റ് പറമ്പിലെ വീട് ഒഴികെ മറ്റെല്ലാം നശിപ്പിച്ചു. വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും കാർഷിക വിളനാശത്തിന് അപേക്ഷിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും വാർഡംഗം ലിന്റോ പള്ളിപ്പറമ്പിൽ പറഞ്ഞു.

വരന്തരപ്പിള്ളി 

കോരനൊടിയിലും പയ്യാക്കരയിലും ഭീതി പരത്തിയ കാട്ടാനകൾ ബുധൻ രാത്രിയിൽ വടക്കുമുറിയിലുമെത്തി. വരന്തരപ്പിള്ളി അങ്ങാടിക്ക് ഒരു കിലോമീറ്റർ സമീപമാണ് 2 കാട്ടാനകളിറങ്ങിയത്. വാഴകളും മരങ്ങളും നശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയാണ് ഇവയെ കാടുകയറ്റിയതെന്ന് റേഞ്ച് ഓഫിസർ കെ.പി. പ്രേംഷെമീർ പറഞ്ഞു.

പക്ഷേ, ആനകൾ സമീപപ്രദേശങ്ങളിലേക്ക് തിരിച്ചെത്തിയേക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാലപ്പിള്ളി ചിമ്മിനി വഴിയോരങ്ങളിലും ആനകൾ കൂട്ടമായി വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. വരന്തരപ്പിള്ളി മേഖലയിൽ നിന്ന് ആനകളെ തുരത്താൻ വീണ്ടും തീവ്രശ്രമത്തിനൊരുങ്ങുകയാണ് വനപാലകർ. കുങ്കി ആനകളെ എത്തിച്ച് കാട്ടാനകളെ പ്രതിരോധിക്കാനാണ് അടിയന്തര ശ്രമം നടത്തുന്നതെന്നും റേഞ്ച് ഓഫിസർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS