പെയ്യാൻ മറന്ന് ‘ജൂൺ’; കേരളത്തിൽ ഈ വർഷം ജൂൺ മാസത്തിൽ ലഭിച്ചതു മേയ് മാസത്തേക്കാൾ കുറഞ്ഞ മഴ

ജലനിരപ്പ് ഉയർന്ന പീച്ചി അണക്കെട്ട്
ജലനിരപ്പ് ഉയർന്ന പീച്ചി അണക്കെട്ട്
SHARE

പീച്ചി ∙ കേരളത്തിൽ ഈ വർഷം ജൂൺ മാസത്തിൽ ലഭിച്ചതു മേയ് മാസത്തേക്കാൾ കുറഞ്ഞ മഴ. വേനൽ രൂക്ഷമാകാറുള്ള മേയ് മാസത്തിൽ ഇത്തവണ അതിശക്തമായ മഴയാണു ലഭിച്ചത്. മേയ് മാസത്തിൽ മാത്രം 457.10 മില്ലിമീറ്റർ മഴ ലഭിച്ചു. അതേ സമയം കാലവർഷം ശക്തിയോടെ ചെയ്യുന്ന ജൂൺ മാസത്തിൽ ലഭിച്ചത് 362 മില്ലിമീറ്റർ മഴയാണ്. ജൂൺ 19 നു പെയ്ത 64 മില്ലിമീറ്റർ മഴയാണ് ഈ വർഷം പീച്ചി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴ.ജൂൺ പകുതി വരെ 120 മില്ലിമീറ്റർ മഴ മാത്രമാണു ലഭിച്ചത്.

ജൂൺ 17നു ശേഷമാണു കാലവർഷം ശക്തമായത്. പീച്ചി അണക്കെട്ടിലെ ജലനിരപ്പിലും ആനുപാതികമായി വർധനയുണ്ടായി. ഇന്നലെ 72.63 മീറ്റർ ഉയരത്തിലാണ് ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര മീറ്റർ ഉയരത്തിലാണ് ഈ വർഷത്തെ ജലവിതാനം. മേയിൽ പെയ്ത മഴയും മഴ കാരണം കനാലുകളിലൂടെയുള്ള ജല വിതരണത്തിലുണ്ടായ കുറവുമാണു ജലനിരപ്പ് കുറയാതിരുന്നതിനു കാരണം.79.25 മീറ്ററാണു പീച്ചി ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. സാധാരണ ഘട്ടങ്ങളിൽ ഓഗസ്റ്റ് മധ്യത്തോടെയാണു ഡാം നിറയാറുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS