ADVERTISEMENT

തൃശൂർ ∙ ജില്ലയിൽ വാക്സീൻ വിതരണത്തിന് ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും ക്രമീകരണം ഏ‍ർപ്പെടുത്തി. വാക്സീൻ സ്വീകരിക്കാനായി വരുന്നവർ ഈ പട്ടിക പ്രകാരം, വാക്സിനേഷൻ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് എത്തിച്ചേരണമെന്ന് കരുതൽ ഡോസിന് അർഹരായ എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സീൻ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും ഡിഎംഒ അറിയിച്ചു.

ക്രമീകരണം  ഇങ്ങനെ

ആരോഗ്യ കേന്ദ്രം, കോവിഷീൽഡ് നൽകുന്ന ദിവസം, കോവാക്സിൻ നൽകുന്നത്, കോർബോ വാക്സ് നൽകുന്നത് എന്ന ക്രമത്തിൽ)
∙ താലൂക്ക് ആശുപത്രികൾ: തിങ്കൾ, തിങ്കൾ, ചൊവ്വ
∙ ബ്ലോക്ക് പിഎച്ച്സി, സിഎച്ച്സികൾ: തിങ്കൾ, വെള്ളി, തിങ്കളും വെള്ളിയും
∙ പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം, നഗര കുടുംബാരോഗ്യ കേന്ദ്രം: ചൊവ്വ, ചൊവ്വ, ശനി
∙ തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാ‍ഞ്ചേരി ജില്ലാ ആശുപത്രി: ചൊവ്വ, ചൊവ്വ, വ്യാഴം

ശ്രദ്ധിക്കുക

∙12 നും 14 നും ഇടയിൽ പ്രായമുള്ളവരിൽ ഇതുവരെയും വാക്സീൻ സ്വീകരിക്കാത്തവർക്ക് എത്രയും പെട്ടെന്ന് ഇതു നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. 

വാക്സിനേഷൻ 

കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയോ ഓൺലൈൻ ആയി ബുക്ക് ചെയ്തോ വാക്സീൻ സ്വീകരിക്കാം. ഈ പ്രായക്കാരിൽ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർ  മറക്കാതെ രണ്ടാം ഡോസ് സ്വീകരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com