ADVERTISEMENT

അന്തിക്കാട്∙ വെള്ളിയാഴ്ച വരെ സിപിഎമ്മിൽ ആയിരുന്ന നേതാവ് ശനിയാഴ്ച സിപിഐയിൽ എത്തി, ഇന്നലെ സിപിഎമ്മിലേക്കു മടക്കം. കരിക്കൊടി കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റ് കൂടിയായ മുൻ ലോക്കൽ കമ്മിറ്റി അംഗം ബാബു കല്ലിങ്ങലാണ് ഒരൊറ്റദിവസം കൊണ്ട് പാർട്ടി മാറിയത്. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് രക്തഹാരം അണിയിച്ചും മുൻമന്ത്രി വി.എസ്. സുനിൽകുമാർ പാർട്ടി പതാക നൽകിയുമാണ് ചടയംമുറി ഹാളിൽ വച്ച് ബാബുവിനെ സിപിഐയിലേക്ക് സ്വീകരിച്ചത്. 

വിവിധ  പാർട്ടികളിൽനിന്ന് സിപിഐയിലേക്ക് വന്നവരെ സ്വീകരിച്ച കൂട്ടത്തിലായിരുന്നു ബാബുവിനെയും സ്വാഗതം ചെയ്തത്. എന്നാൽ ഇന്നലെ ബാബു സിപിഎമ്മിലേക്ക് മടങ്ങി. ബാബുവിന്റെ വീട്ടിൽ സിപിഎം നടത്തിയ യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. ഐ. ചാക്കോ, എ.വി. ശ്രീവത്സൻ എന്നിവർ പ്രസംഗിച്ചു. സിപിഐയിലേക്ക് പോകാനുണ്ടായ കാരണങ്ങൾ ബാബു വിശദീകരിച്ചു. 

സിപിഎം നേതാക്കളായ നന്ദകുമാർ പള്ളിപ്പറമ്പിൽ, വേണുഗോപാൽ ചക്കാമഠത്തിൽ, പുഷ്പാംഗദൻ പൊറ്റേക്കാട്ട്, രാജേഷ് ഏങ്ങൂർ, ജനതാദൾ(എസ്) നേതാവ് അഡ്വ. മഹേന്ദ്രൻ ചേർത്തേടത്ത്, കോൺഗ്രസ് പ്രവർത്തകനായ സുനിൽ കൊച്ചത്ത്‌, ബി.ജെ.പി 15-ാം വാർഡ് ബൂത്ത് പ്രസിഡന്റ് രാജേഷ് പള്ളിപ്പറമ്പിൽ എന്നിവരാണ് കഴിഞ്ഞദിവസം സിപിഐയിൽ ചേർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com