ADVERTISEMENT

എരുമപ്പെട്ടി ∙ മങ്ങാട്–അത്താണി–മെഡിക്കൽ കോളജ് റോഡ് ടാറിങ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി.  വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാന പാതയിൽ നിന്ന് ഗതാഗതത്തിരക്ക് ഒഴിവാക്കി, എളുപ്പത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താൻ സഹായിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ ഒരു വർഷമായി തുടരുകയാണ്.

എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് മുതൽ വടക്കാഞ്ചേരി നഗരസഭയിലെ പുതുരുത്തി വരെയുള്ള റോഡിന്റെ ഭാഗമാണ് കൂടുതൽ തകർന്നിരിക്കുന്നത്. ടാറിങ് ഇളകി പൊളിഞ്ഞ് മിക്കയിടങ്ങളിലും ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

മഴയത്ത് കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നു. ആഴമറിയാതെ വരുന്ന ഇരുചക്രവാഹനങ്ങൾ കുഴികളിൽ ചാടി, അപകടത്തിൽപെടുന്നതും യാത്രക്കാർക്കു പരുക്കേൽക്കുന്നതും പതിവായി.

മാസങ്ങൾക്കു മുൻപ് ബൈക്ക് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പാലക്കാട് ജില്ലയിൽ നിന്നുൾപ്പെടെ രാപകലില്ലാതെ ആംബുലന്‍സുകൾ അടക്കം ഒട്ടേറെ വാഹനങ്ങളാണ് ഇതിലെ കടന്നു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com