പെരിങ്ങൽക്കുത്തിന്റെ ഒരു സ്ലൂസ് തുറന്നു, പുഴയിലെ ജലവിതാനം 2 അടിയോളം ഉയർന്നു; ജാഗ്രതാ നിർദേശം

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സ്ലൂസ് തുറന്നപ്പോൾ.
പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സ്ലൂസ് തുറന്നപ്പോൾ.
SHARE

അതിരപ്പിള്ളി∙ വനമേഖലയിൽ മഴ തുടരുന്നതിനാൽ മുൻകരുതലായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പെരിങ്ങൽക്കുത്ത്  ഡാമിന്റെ  ഒരു  സ്ലൂസ്  തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി.ഡാമിലെ 7 ഷട്ടറുകളിൽ 6 എണ്ണം 419.4 മീറ്റർ ക്രസ്റ്റ് ലെവലിൽ തുറന്നു വച്ചിട്ടുണ്ട്.സ്ലൂസ് ഗേറ്റ് തുറന്നപ്പോൾ 184 ക്യുമെക്‌സ് വെള്ളം പുഴയിലേക്കെത്തി.

തോരാതെ പെയ്ത മഴയിൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ നിറഞ്ഞൊഴുകുന്ന  അതിരപ്പിള്ളി വെള്ളച്ചാട്ടം. സാധാരണ ജൂൺ തുടക്കത്തിൽത്തന്നെ  വെള്ളച്ചാട്ടം കൂടുതൽ മനോഹരമാകാറുണ്ട്.ഇപ്പോൾ വൈകിയെത്തിയ കാലവർഷത്തിൽ കനത്തൊഴുകുകയാണ്  ചാർപ്പ,വാഴച്ചാൽ തുടങ്ങി മേഖലയിലെ  വെള്ളച്ചാട്ടങ്ങളെല്ലാം

സ്ലൂസ് ഗേറ്റ്,ഷട്ടറുകൾ മുഖേന 344 ക്യുമെക്‌സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത്.വൈകിട്ട് 7 ന് 419 മീറ്ററായി ജലനിരപ്പ് കുറഞ്ഞു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഡാമിലെ സംഭരണം ക്രമീകരിക്കുന്നത്.ഇതോടെ പുഴയിലെ ജലവിതാനം 2 അടിയോളം ഉയർന്നതോടെ പുഴയുടെ പരിസരങ്ങളിൽ ഉളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS