ADVERTISEMENT

ചാലക്കുടി ∙ വീടുകളിൽ സ്ഥാപിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ വീട്ടിൽ നിന്നു നഗരസഭയുടെ ഹരിത കർമസേന ശേഖരിച്ച മാലിന്യത്തെക്കുറിച്ചും ശേഖരിച്ച തീയതിയെക്കുറിച്ചും അതിനു നൽകിയ തുകയെക്കുറിച്ചും അറിയാം. വ്യാപാര സ്ഥാപനങ്ങളിലും ക്യുആർ കോഡ് സ്ഥാപിക്കും. ‘ഹരിതശലഭങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന ഹരിത കർമസേനയുടെ പ്രവർത്തനത്തെ സഹായിക്കാനാണു ക്യൂആർ കോഡ്. മാലിന്യശേഖരണം സ്മാർട്ട് ഫോൺ ഉപയോഗിച്ചു മോണിറ്റർ ചെയ്യുന്നതിനു കെൽട്രോൺ തയാറാക്കിയ ‘ഹരിതമിത്രം’ സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സംവിധാനം പദ്ധതിയുടെ ഭാഗമായാണിത്.

ഈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ നഗരസഭയായി ചാലക്കുടിയെന്നു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പോൾ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ  എബി ജോർജ് നിർവഹിച്ചു. കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങളെ നിയോഗിച്ചു വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് സ്ഥാപിച്ച് സ്കാൻ ചെയ്ത് വിവര ശേഖരണം നടത്തുന്നതാണ് ആദ്യഘട്ടം. 40 ദിവസത്തിനകം വിവര ശേഖരണം പൂർത്തിയാക്കി സെപ്റ്റംബറിൽ പദ്ധതി ആരംഭിക്കുന്നതിനാണു നഗരസഭ ലക്ഷ്യമിടുന്നത്. പൈലറ്റ് വാർഡായി  25നെയാണു തിരഞ്ഞെടുത്തിട്ടുള്ളത്.

ഈ വാർഡിലെ തിരഞ്ഞെടുത്ത വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആർ കോഡ് പതിച്ചു. നഗരസഭ ഉപാധ്യക്ഷ  സിന്ധു ലോജു, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. പോൾ, നിത പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, നഗരസഭ കൗൺസിലർ റോസി ലാസർ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജോൺ ദേവസ്യ  ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ  ബി.എൽ. ബിജിത്, കെൽട്രോൺ പ്രോഗ്രാം മാനേജർ ടി. ശിവൻ, വി. പോൾ തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com