ADVERTISEMENT

അതിരപ്പിളളി∙ പെരിങ്ങൽക്കുത്ത് ഡാമിലെ തുരുത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനെയും  വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ഊരിലെത്തിച്ചു. മുക്കംപുഴ ഊരിലെ അച്യുതന്റെ ഭാര്യ റോജയെയും നവജാത ശിശുവിനെയുമാണ് പോണ്ടിയിൽ കയറ്റി കരയ്ക്കെത്തിച്ചത്. 2 ദിവസം മുൻപാണ് റോജ  പെൺകുഞ്ഞിന് ജന്മം നൽകിയത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ തുരുത്തിലെത്തിയത്.

തുരുത്തിൽ ഇവർക്കൊപ്പ മുണ്ടായിരുന്ന കുടുംബങ്ങള്ളിലെ മറ്റു 2 ഗർഭിണികളെയും ഊരിലെത്തിച്ചു. ഇവർക്ക് വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെത്തി പ്രഥമ ശുശ്രൂഷ നൽകി. നവജാത ശിശുവിനെയും അമ്മയെയും ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഡിഎഫ്ഒ ആർ.ലക്ഷ്മി,റേഞ്ച് ഒാഫിസർ സിജോ സാമുവൽ, വാഴച്ചാൽ ഡപ്യൂട്ടി റേഞ്ചർ അനൂപ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com