ADVERTISEMENT

ചാലക്കുടി∙ ദേശീയ പാതയിലേയും സർവീസ് റോഡുകളിലേയും കുഴികൾ മൂടണമെന്നും ഇനിയൊരു അപകടം ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് ചാലക്കുടി എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ്, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കളും കൗണ്‍സിലർമാരും ചേർന്ന് പാലിയേക്കര ടോൾ പ്ലാസയുടെ ഓഫിസ് ഉപരോധിച്ചു.

വിഷയത്തിൽ വ്യക്തമായ തീരുമാനമെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധസമരം നടത്തുന്നവരുടെ നിലപാട്. ചാലക്കുടി അടിപ്പാത നിർമാണം വേഗത്തിലാക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കിയ ശേഷമേ ടോൾ പിരിവ് പാടുള്ളുവെന്നും നേതാക്കൾ പറഞ്ഞു. ടോൾപ്ലാസ ഓഫീസിനു മുന്നിലാണ് ഉപരോധം നടക്കുന്നതെന്നതിനാൽ വണ്ടികൾ ടോൾപ്ലാസയിലൂടെ തടസമില്ലതെ കടന്നുപോകുന്നുണ്ട്.

പൊലീസും ഉപരോധം നടക്കുന്നിടത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയപാതയിൽ ചാലക്കുടി മേഖലയിലാണ് റോഡുകൾ ഏറ്റവുമധികം തകർന്നിരിക്കുന്നതെന്നും ചാലക്കുടി അടിപ്പാത സ്മാരകമായി നിലനിൽക്കുകയാണെന്നും ഒരു പണിയും നടന്നിട്ടില്ലെന്നും നഗരസഭ ചെയർമാൻ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com