ADVERTISEMENT

ചാലക്കുടി ∙ നഗരത്തിൽ ദിവസങ്ങളായി തകർത്തു പെയ്ത മഴയിൽ റോഡുകളിൽ വലിയ കുഴികൾ നിറഞ്ഞു. ദേശീയപാതയിലും സർവീസ് റോഡുകളിലും അപകടക്കെണിയൊരുക്കുന്ന കുഴികൾ ഓരോ ദിവസവും പെരുകി വരികയാണ്. മഴ തുടരുന്നതിനാൽ കുഴികൾ അടയ്ക്കുന്ന ജോലികളും നിലച്ചു. ദേശീയപാതയിൽ പുഴപ്പാലം മുതൽ പോട്ട വരെ ഒട്ടേറെ കുഴികളാണുള്ളത്. ആശുപത്രി സ്റ്റോപ്പിനു സമീപം ദേശീയപാതയുടെ ഇരു ഭാഗത്തും സർവീസ് റോഡുകളിലും വലിയ കുഴികളുണ്ട്.

ചാലക്കുടി ഗവ. ആശുപത്രി സ്റ്റോപ്പിനു സമീപം ദേശീയപാതയിലെ കുഴി.

നഗരസഭ ജംക്‌ഷനും അടിപ്പാത നിർമാണ സ്ഥലത്തിനു സമീപവും ആശ്രമം ജംക്‌ഷനിലുമെല്ലാം കുഴികൾ നിറഞ്ഞു. രണ്ട് ആഴ്ച മുൻപ് കുഴികൾ അടച്ചിരുന്നെങ്കിലും ഇതേ സ്ഥലത്ത് തന്നെ വീണ്ടും കുഴികൾ രൂപപ്പെടുകയും പുതിയ സ്ഥലങ്ങളിൽ കുഴികളുണ്ടാകുകയും ചെയ്തിരിക്കുകയാണ്. മഴയിൽ കുഴികളിൽ വെള്ളം കെട്ടി നിൽക്കുകയും ചെയ്യുന്നു. ഇരുചക്ര വാഹനങ്ങളാണ് കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com