സീരിയൽ ഷൂട്ടിങ്ങിനിടെ മൊബൈലും എടിഎം കാർഡും മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

മനോജ്.
SHARE

അന്തിക്കാട് ∙ ചെമ്മാപ്പിള്ളിയിൽ ടിവി സീരിയലിന്റെ ഷൂട്ടിങ്ങിനിടെ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ ആർട്ട് ഡയറക്ടർ കണ്ണാട്ട് മഠത്തിൽ പ്രിൻസ് രാമചന്ദ്രന്റെ മുറിയിൽ നിന്ന് മൊബൈലും എടിഎം കാർഡ് ഉൾപ്പെടെയുണ്ടായിരുന്ന പഴ്സും മോഷ്ടിച്ച കേസിൽ മണ്ണാർക്കാട് ചെത്തൂർ സ്വദേശിയായ പ്രൊഡക്ഷൻ ബോയ് കൊട്ടയിൽ മനോജ് (32)നെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.കെ. ദാസ്, സീനിയർ സിപിഒ ബിനോയ്, സിപിഒ സഹദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}