ADVERTISEMENT

കൊരട്ടി∙ ഹഷീഷ് കടത്താൻ സാമ്പത്തിക സഹായം നൽകിയതിന് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് പുന്നത്തറ പ്രേംകുമാർ (34), വൈപ്പിൻ കാഞ്ഞിരത്തിങ്കൽ സാബിൻ (33), മലിപ്പുറം തേങ്ങശ്ശേരി ഹെൻവിൻ (30), ഞാറയ്ക്കൽ നെടിയപറമ്പിൽ ഫെബിൻ (30) എന്നിവരാണ് പിടിയിലായത്. മാർച്ച് 2ന് മുരിങ്ങൂരിൽ വച്ച് രണ്ടു വാഹനങ്ങളിലായി കടത്തിയ 12 കിലോ ഹഷീഷ് ഓയിൽ പൊലീസ് പിടിച്ചിരുന്നു.

25 കോടി രൂപയാണ് ഇതിനു വില കണക്കാക്കിയത്. അന്നു 3 പേർ അറസ്റ്റിലായി. ഇവർക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് കേസ്. ഹഷീഷ് കടത്തിയവർ പിടിയിലായതോടെ പണമിടപാടുകാർ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്കെത്തിയത്. എസ്എച്ച്ഒ ബി.കെ. അരുൺ,എസ്‌ഐ സി.എസ്.സൂരജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.ആർ. രഞ്ജിത്, ജിബിൻ വർഗീസ്, നിധീഷ്, പി.കെ. സജീഷ്‌കുമാർ, ഡബ്ല്യൂസിസിപിഒ വി.എൽ. ഷീബ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com