ഇൻസ്റ്റഗ്രാമിലെ പോസ്റ്റ് കുടുക്കി; ബൈക്ക് മോഷണ സംഘം പിടിയിൽ

ബൈക്ക് മോഷണക്കേസിൽ കൊരട്ടി പൊലീസ് പിടികൂടിയ അഭിജിത്, മിജോ
SHARE

കൊരട്ടി∙  മോഷണം പോയ ബൈക്ക് അന്വേഷിച്ച പൊലീസ് സംഘത്തിനു തുമ്പായത് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ്. പ്രതികളുടെ സുഹൃത്തുക്കളിലൊരാൾ ഇൻസ്റ്റഗ്രാമിൽ ന്യൂ ടോയ് എന്ന പേരിൽ പോസ്റ്റ് ചെയ്ത ബൈക്കിന്റെ ചിത്രത്തിനു സമീപം മോഷണം പോയ ബൈക്കുമുണ്ടായിരുന്നു. ഈ ബൈക്ക് ചിത്രത്തിൽ ഉൾപ്പെട്ടത് പ്രതികൾ ശ്രദ്ധിച്ചിരുന്നില്ല.

സംഭവത്തിൽ കറുകുറ്റി അട്ടാറ ഈനശേരി അഭിജിത് (20), മൂക്കന്നൂർ കാഞ്ഞൂക്കാരൻ മിജോ (20) എന്നിവരെ എസ്എച്ച്ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തു.  7നു മാമ്പ്ര സ്വദേശി ശബരീനാഥൻ പൊങ്ങം ഓട്ടോ സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ഇത് പാർട്‌സുകളാക്കി വിൽക്കാനുള്ള ശ്രമത്തിലുമായിരുന്നു.

പരാതിയെത്തുടർന്ന്, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികൾ ആഡംബര ജീവിതം ലക്ഷ്യമിട്ടാണ് ബൈക്ക് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറയുന്നു. എസ്‌ഐ സി.എസ്. സൂരജ്, സീനിയർ സിപിഒമാരായ പി.കെ. സജീഷ്‌കുമാർ, ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}