വെള്ളപ്പൊക്കം: ചാലക്കുടി കോട്ടാറ്റ് മേഖലയിൽ അലങ്കാര മത്സ്യക്കൃഷിയിൽ ലക്ഷങ്ങളുടെ നഷ്ടം

1. വെള്ളപ്പൊക്കത്തിൽ ചാലക്കുടി മൂഞ്ഞേലിയിൽ തറയിൽ വർഗീസിന്റെ മത്സ്യക്കൂട്ടിലെ മീനുകള്‍ ചത്തു പൊന്തിയ നിലയില്‍.., 2. ചാലക്കുടി കോട്ടാറ്റ് എടയാട്ടിൽ ബാബുവിന്റെ അലങ്കാര മത്സ്യക്കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ച നിലയിൽ.
SHARE

ചാലക്കുടി ∙ വെള്ളപ്പൊക്കത്തിൽ കോട്ടാറ്റ്, മൂഞ്ഞേലി മേഖലയിൽ മത്സ്യക്കൃഷിയിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. അലങ്കാര മത്സ്യങ്ങളും ഭക്ഷ്യാവശ്യത്തിനുള്ള മത്സ്യങ്ങളും വളർത്തി ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേരാണു മേഖലയിലുള്ളത്. വെള്ളപ്പൊക്കത്തിൽ മത്സ്യകൃഷി നശിച്ചതോടെ ദുരിതത്തിലാണ് മത്സ്യകര്‍ഷകർ. നഗരസഭ 27-ാം വാർഡിൽ കോട്ടാറ്റ് ഭാഗത്തു മത്സ്യക്കൂടുകളിൽ വെള്ളം കയറി അലങ്കാര മത്സ്യങ്ങൾ ഒഴുകിപ്പോയി.

വലകൾ സ്ഥാപിച്ചിരുന്ന കൂടുകൾക്കു മുകളിൽ ചണ്ടിയും പായലും നിറഞ്ഞതു മൂലം ഓക്സിജൻ ലഭിക്കാതെ വളര്‍ത്തു മീനുകൾ ചത്തു പൊന്തി. മത്സ്യ കര്‍ഷകന്‍ എടയാട്ടിൽ ബാബുവിന് അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 28-ാം വാർഡിൽ ആന്റു വേഴപ്പറമ്പിൽ തോട്ടത്തിൽ ഷാജു ജോസ്, തോട്ടത്തിൽ ബിജു ജോസ് എന്നിവരുടെ അലങ്കാര മത്സ്യങ്ങളാണു നശിച്ചത്.    കോട്ടാറ്റ്, മൂഞ്ഞേലി മേഖലകളിൽ ഭക്ഷ്യാവശ്യത്തിനുള്ള മത്സ്യങ്ങളും നശിച്ചു. വാള, നട്ടർ, ഫിലോപ്പി ഇനങ്ങളിലുള്ള മത്സ്യങ്ങളാണ് ചത്തത്.

26-ാം വാർഡ് മൂഞ്ഞേലിയിൽ തറയിൽ വർഗീസിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കോട്ടാറ്റ് നായത്തോടൻ ബാബുവിന്റെ മത്സ്യക്കൃഷിയും വൻതുകയുടെ നഷ്ടമുണ്ടായി. 2018 ലെ പ്രളയത്തിലും ഭീമമായ നഷ്ടമുണ്ടായെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. മത്സ്യകൃഷിയിൽ നഷ്ടമുണ്ടായവർക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നഗരസഭ കൗൺസിലർമാരായ ജോർജ് തോമസ് ഉള്ളാട്ടിക്കുളം, ആനി പോൾ, ജിബി രാജൻ എന്നിവർ ആവശ്യപ്പെട്ടു. സനീഷ്കുമാർ ജോസഫ് എംഎൽഎ സ്ഥലം സന്ദർശിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA