ADVERTISEMENT

മേലൂർ ∙ ആഫ്രിക്കൽ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടിയ പൂലാനിയിലും പരിസരങ്ങളിലും പ്രദേശവാസികളെ ആശങ്കയിലാക്കി ഒച്ചുകളുടെ മുട്ടകൾ. ഇവയുടെ പ്രജനന കാലമാണിതെന്നാണ് പറയപ്പെട്ടുന്നത്. പൂലാനി, കൊമ്പൻപാറ, കുന്നപ്പിള്ളി മേഖലകളിലാണ് വീടുകളിലും സമീപത്തുമാണ് ഒച്ചുകൾ വ്യാപകമായി മുട്ടയിട്ടിരിക്കുന്നത്. ആഫ്രിക്കൻ ഒച്ചുകൾ പെരുകിയതിനെ തുടർന്ന് ഒട്ടേറെ നാശനഷ്ടം നേരിട്ട പഞ്ചായത്താണിത്. വാഴ,മരച്ചീനി, ജാതി അടക്കമുള്ള കൃഷിയെ ആഫ്രിക്കൻ ഒച്ചുകൾ താറുമാറാക്കി.

ഇവയുടെ പുറന്തോടുകൾ കാലിൽ തറച്ചു കയറിയും സ്രവം ശരീരത്തിൽ പതിച്ചും ഒട്ടേറെ പേർക്ക് ശാരീരികാസ്വാസ്ഥ്യവും രോഗങ്ങളും ഉണ്ടായിട്ടുണ്ട്. 2018 ലെ പ്രളയശേഷമാണ് ഇവിടെ ഒച്ച് പെരുകിയത്. ഒച്ചിനെ തുരത്താൻ പ്രതിരോധ മരുന്ന് പലവട്ടം കൃഷിഭവന്റെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹായത്താൽ കൃഷിയിടങ്ങളിലും പരിസരങ്ങളിലും പ്രയോഗിച്ചതാണെങ്കിലും പൂർണമായും ഇവയെ തുരത്താൻ ആയിട്ടില്ല.

പലരും ഇവയെ ഭയന്ന് വീടുകളിൽ നിന്ന് മാറി താമസിക്കുന്ന സ്ഥിതിയുമുണ്ട്. പുഴയോരങ്ങളോടു ചേർന്ന മേഖലയിലാണ് ഇപ്പോൾ ഒച്ചുകൾ മുട്ടയിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുവാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com