തൃശൂർ ജില്ലയിൽ ഇന്ന് (12-08-2022); അറിയാൻ, ഓർക്കാൻ

thrissur
SHARE

സംഗീതോത്സവം: റജിസ്ട്രേഷൻ 

ഗുരുവായൂർ ∙ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി നവംബർ 19 മുതൽ ഡിസംബർ 3 വരെ തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്താൻ ആഗ്രഹിക്കുന്നവരുടെ ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി. സെപ്റ്റംബർ 10ന് 5ന് മുൻപായി guruvayurdevaswom.nic.in

വെബ് സൈറ്റിലൂടെ റജിസ്ട്രേഷൻ ചെയ്യണം. 10 വയസ്സ് പൂർത്തിയായ സംഗീതം ശാസ്ത്രീയമായി പഠിച്ചവർക്ക് പങ്കെടുക്കാം. ഒറ്റയ്ക്കും പരമാവധി 5 പേർക്ക് ഗ്രൂപ്പ് ആയും സംഗീതാർച്ചന നടത്താം. ഗുരുനാഥന്റെ സാക്ഷ്യപത്രം ഹാജരാക്കണം. അർഹരായവരെ ഇ–മെയിൽ വഴി അറിയിക്കും. 0487 2556335.

വിമലയിൽ സീറ്റൊഴിവ്

തൃശൂർ ∙ വിമല കോളജിൽ ബിഎ, ബിഎസ്‌സി, ബികോം കോഴ്‌സുകളിലേക്ക് എസ്‌സി, എസ്ടി വിഭാഗത്തിലും ബിഎസ്‌സി ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ ടെക്നോളജി, ബിവോക് വെബ് ടെക്നോളജി, ഫുഡ് പ്രോസസിങ് കോഴ്സുകളിൽ ജനറൽ വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. ഇന്ന് 2ന് കോളജ് ഓഫിസിൽ എത്തണം. 0487 2332080.

കരാർ നിയമനം

തൃശൂർ ∙ ജില്ലയിൽ ഇ–ജില്ല, ഇ–ഓഫിസ് പദ്ധതികളിലേക്ക് സംസ്ഥാന ഐടി മിഷൻ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർമാരെ (എച്ച്എസ്ഇ) കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അവസാന തീയതി 27. thrissur.nic.in.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}