ബൈക്ക് ബസിനടിയിൽ കുടുങ്ങി; ഒരാൾക്ക് പരുക്ക്
Mail This Article
×
വടക്കാഞ്ചേരി ∙ പരുത്തിപ്ര വളവിൽ ബസും ബൈക്കും കൂട്ടിയിടിച്ച് സാരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ ഇരുന്നിലംകോട് സ്വദേശി വിഷ്ണുവിനെ(24) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്താണി സ്റ്റാർ പ്ലാസ്റ്റിക്സിലെ ജീവനക്കാരനാണ്. തൃശൂർ ഭാഗത്തേക്കു പോയിരുന്ന ബസിന്റെ അടിയിലേക്ക് പിന്നിൽ നിന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് പൂർണമായും ബസിനടിയിൽ കുടുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.