സിനിമ, സീരിയൽ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ കൊക്കയിലേക്കു മറിഞ്ഞു

ആനമല പാതയിൽ ഷോളയാറിനു സമീപം കൊക്കയിലേക്കു മറിഞ്ഞ കാർ.
ആനമല പാതയിൽ ഷോളയാറിനു സമീപം കൊക്കയിലേക്കു മറിഞ്ഞ കാർ.
SHARE

അതിരപ്പിള്ളി ∙ സിനിമ, സീരിയൽ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാർ 50 അടി താഴ്ചയിലേക്കു മറിഞ്ഞു. പലവട്ടം തലകീഴായി മറിഞ്ഞു തകർന്ന കാറിൽ നിന്നും യുവതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു അപകടം. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടിയിലേക്കു വരികയായിരുന്നു. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരുന്ന റോഡിൽ കിടന്നിരുന്ന കല്ലിൽ തട്ടി നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു.

കാറിലെ എയർ ബാഗുകളാണ് തുണയായത്. കാറിന്റെ ഡോർ തുറന്ന് പുറത്തു കടന്ന യുവതികൾ കാട്ടിലൂടെ നടന്ന് റോഡിലെത്തി. പിന്നീട് അതുവഴി വന്ന വിനോദ സഞ്ചാരികളുടെ വാഹനത്തിൽ കയറി മലക്കപ്പാറ വനം വകുപ്പ് ഓഫിസിൽ സഹായം തേടുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ചാലക്കുടിയിലേക്കു പോയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA