ADVERTISEMENT

ഒല്ലൂർ∙ മിന്നൽച്ചുഴലിയിൽ വീടിന്റെ മേൽക്കൂര പറന്ന് സ്കൂൾ മുറ്റത്തു വീണു. ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ ഇന്നലെ രാവിലെ ആറിനാണ് സംഭവം. ശക്തമായ മഴയോടൊപ്പം വീശിയ കാറ്റിൽ കാഞ്ഞിരത്തിങ്കൽ മേരിയുടെ വീടിന്റെ ഷീറ്റിട്ട മേൽക്കൂരയാണ് 30 മീറ്റർ അകലെയുള്ള സ്കൂൾ മുറ്റത്ത് വീണത്. 500 ചതുരശ്ര അടിയുള്ള ഷീറ്റാണ് കാറ്റിൽ പറന്നത്. ഷീറ്റ് തട്ടിയതിനാൽ റോഡിലുണ്ടായിരുന്ന വൈദ്യുതക്കാൽ ഒടിഞ്ഞു. ഇതോടെ വൈദ്യുത ബന്ധവും വിഛേദിക്കപെട്ടു.

സമീപത്തെ വീട്ടിലെ ഒരു മരവും കാറ്റിൽ ഒടിഞ്ഞു. എന്നാൽ മറ്റിടങ്ങളിലേക്ക് കാറ്റ് വ്യാപിച്ചില്ല. റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കാറ്റ് ഒരു മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. സംഭവ സമയത്ത് വീട്ടിൽ മേരി മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഉച്ചയോടെ മേൽക്കൂര സ്ഥലത്തു നിന്നുമാറ്റി. വൈകിട്ടോടെ വൈദ്യുതിക്കാൽ മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com