ADVERTISEMENT

കാട്ടൂർ ∙ ഇരുചക്ര വാഹനങ്ങളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന 2 പേരെ അറസ്റ്റ് ചെയ്തു. മണല്ലൂർ സ്വദേശി പുളിക്കൽ വീട്ടിൽ സജീവൻ(49), കണ്ടശ്ശാംകടവ് സ്വദേശി ചക്കമ്പി വീട്ടിൽ രാജു(46) എന്നിവരെയാണ് സിഐ കെ.എെ.മഹേഷ്കുമാർ, എസ്ഐമാരായ വി.പി. അരിസ്റ്റോട്ടിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ 27 ന് കാറളം പുലത്തറയിലുള്ള വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലാണ് അറസ്റ്റ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. എസ്ഐ വി.എൻ. മണികണ്ഠൻ, എഎസ്ഐ കെ. അജയ്, സിപിഒമാരായ എ. ശ്യാം, കെ.എച്ച്. അബീഷ്, എ. ധനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com