ADVERTISEMENT

ചെറുതുരുത്തി∙ 85 വയസ്സ് പിന്നിട്ട ഗോപി ആശാൻ ചുട്ടിയും വേഷവിധാനങ്ങളില്ലാതെ അരങ്ങിൽ നളനായി എത്തിയത്  കഥകളി ആസ്വാദകർക്കു വേറിട്ട ദൃശ്യ അനുഭവമായി. ചെറുതുരുത്തി കഥകളി സ്കൂൾ പുരസ്കാരവിതരണ ചടങ്ങിലാണു കലാമണ്ഡലം ഗോപി നളചരിതം ഒന്നാം ദിവസത്തിലെ നളനായി ആസ്വാദകർക്കും ശിഷ്യർക്കും  മുന്നിൽ ചൊല്ലിയാടിയത്.

നാരദ മഹർഷി പറഞ്ഞുകേട്ട ദമയന്തിയുടെ ഗുണഗണങ്ങളും സൗദര്യവും മനസ്സിൽ നിരൂപിച്ചു വികാര പരവശനാകുന്ന ‘കുണ്ഡ്ഢിത നായക നന്ദിനിക്കൊത്തൊരു പെണ്ണില്ല’ എന്ന ശൃംഗാര പദമാണു ഗോപിയാശാൻ അവതരിപ്പിച്ചത്. ശൃംഗാര രസത്തിന്റെ അതി മനോഹരങ്ങളായ ഭാവങ്ങളാണു ചൊല്ലിയാട്ടത്തിലൂടെ ആശാൻ ആസ്വാദകരിലേക്കു പകർന്നത്.

ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ദമയന്തി രാജകുമാരിയെ നാരദൻ പറഞ്ഞ കേട്ടറിവിലൂടെ വരച്ചുകാണിച്ചപ്പോൾ അതു ഗോപിയാശാന്റെ അഭിനയ തികവിന്റെ വിളംബരമായി. സ്വരമാധുരിക്കൊണ്ടു കോട്ടക്കൽ മധുവും നെടുമ്പുള്ളി റാംമോഹനും ആശാന്റെ ഒപ്പം നിന്നപ്പോൾ ചെണ്ടയിൽ കലാമണ്ഡലം ബാലസുന്ദരനും മദ്ദളത്തത്തിൽ കലാമണ്ഡലം രാജനാരായണനും ശബ്ദഭാവങ്ങൾ പകർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com