അഴീക്കോട്∙ കടലിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപെട്ട മത്സ്യബന്ധന യാനങ്ങൾ ഫിഷറീസ് റെസ്ക്യൂ ബോട്ട് കരയിൽ എത്തിച്ചു. അഴിക്കോട് നിന്നു പോയ തത്വമസി ഇൻബോർഡ് വള്ളവും മുനമ്പത്ത് നിന്നു പോയ സ്വാധി ബോട്ടും ആണ് ഇന്നലെ 3.15ന് അപകടത്തിൽ പെട്ടത്. തത്വമസി വള്ളത്തിൽ 48 തൊഴിലാളികൾ ഉണ്ടായിരുന്നു. പ്രൊപ്പല്ലറിൽ വല ചുറ്റിയാണ് തത്വമസി വള്ളം അപകടത്തിൽ പെട്ടത്. മുനമ്പത്ത് നിന്നു 17 തൊഴിലാളികളുമായി കടലിൽ പോയ സ്വാധി ഫിഷിങ് ബോട്ടിന്റെ എൻജിൻ തകരാറിലാവുകയായിരുന്നു.
ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ടി.ടി. ജയന്തിയുടെ നിർദേശത്തെ തുടർന്നു ഫിഷറീസ് റെസ്ക്യു ബോട്ട് വള്ളവും ബോട്ടും സഹിതം തൊഴിലാളികളെ കരയിൽ എത്തിച്ചു. റൈൻ എഎസ്ഐ ഷിജു, സീഗാർഡുമാരായ കെ.ബി. ഷിഹാബ്, കെ.എം. അൻസാർ, പി.ജി. പ്രസാദ്, പി.എസ്. ഫസൽ, സ്രാങ്ക് ജോയ്, ഡ്രൈവർ റോക്കി എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.