രാജ്യസ്നേഹമുണ്ടെങ്കിൽ പിണറായി ജലീലിനെ തള്ളിപ്പറയണം: കെ.സി. വേണുഗോപാൽ

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന നവസങ്കൽപ യാത്ര തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന് ആരംഭിച്ചപ്പോൾ. ടി.എൻ. പ്രതാപൻ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വി.ടി ബൽറാം, സനീഷ്കുമാർ‍ ജോസഫ് എംഎൽഎ എന്നിവർ മുൻനിരയിൽ.  ചിത്രം: മനോരമ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന നവസങ്കൽപ യാത്ര തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന് ആരംഭിച്ചപ്പോൾ. ടി.എൻ. പ്രതാപൻ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വി.ടി ബൽറാം, സനീഷ്കുമാർ‍ ജോസഫ് എംഎൽഎ എന്നിവർ മുൻനിരയിൽ. ചിത്രം: മനോരമ
SHARE

തൃശൂർ ∙ രാജ്യസ്നേഹം വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെയാണ് കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് രാജ്യസ്നേഹ മുണ്ടെങ്കിൽ കെ.ടി.ജലീലിനെ തള്ളിപ്പറയണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നയിക്കുന്ന നവസങ്കൽപ് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ വിമർശിച്ച് സ്ഥാനം രാജി വയ്ക്കേണ്ടി വന്ന മന്ത്രി എംഎൽഎ ആയും പാർട്ടി നേതാവായും തുടരുകയാണ്.

ആസാദി കശ്മീർ എന്ന് പരസ്യമായി പറഞ്ഞ കെ.ടി.ജലീലും എംഎൽഎ ആയി തുടരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത സഖാക്കളാണ് ഇപ്പോൾ ത്രിവർണപതാക ഉയർത്താൻ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത േമാദിയുടെ മനസ്സിൽ പതാകയില്ലെന്നും എല്ലാം നാട്യമാണെന്നും വേണുഗോപാൽ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത്, െഎ.പി.പോൾ, സനീഷ് കുമാർ ജോസഫ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.

ഗാന്ധിജി പ്രസംഗിച്ച മണികണ്ഠനാൽ തറയിൽ തയാറാക്കിയ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പദയാത്ര ആരംഭിച്ചത്‌. 2 കിലോമീറ്റർ നീളമുള്ള ത്രിവർണ പതാകയാണ് യാത്രയ്ക്കായി തയാറാക്കിയിരുന്നത്. ഇന്ന് ജില്ലയിലെ 126 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയപതാകയുമായി കോൺഗ്രസ് പ്രവർത്തകർ പദയാത്രകൾ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}