ADVERTISEMENT

തൃശൂർ ∙ സ്വാതന്ത്ര്യം കൈവരിച്ച ശേഷം നാം പല മേഖലകളിലും അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ജനങ്ങൾക്കിടയിൽ സമത്വവും തുല്യനീതിയും കൈവരിക്കുന്നതിനുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ടെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. സ്വാതന്ത്ര്യ ദിന പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തിനു ശേഷമാണ് സ്വാതന്ത്ര്യദിനാഘോഷം പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം വൻജനാവലി പരേഡ് കാണാനെത്തിയിരുന്നു. പൊലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ക്യാംപ് ഇൻസ്പെക്ടർ കെ.വിനോദ്കുമാർ ആണ് പരേഡ് നയിച്ചത്. 

സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ സെക്കൻഡ് ഇൻ കമാൻഡറായി. ഒരു വനിതാ ഉദ്യോഗസ്ഥ സെക്കൻഡ് ഇൻ കമാൻഡർ ആകുന്നത് ജില്ലയിൽ ഇതാദ്യമാണ്. മേയർ എം.കെ. വർഗീസ്, പി.ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കലക്ടർ ഹരിത വി.കുമാർ, കമ്മിഷണർ ആർ.ആദിത്യ, ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ എന്നിവർ പങ്കെടുത്തു. നടത്തറ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷവും പട്ടിക്കാട് ഗവ.എൽപി സ്കൂളിന്റെ സ്വാതന്ത്ര്യദിന പരിപാടിയും മന്ത്രി കെ.രാജനും ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം മന്ത്രി ആർ.ബിന്ദുവും ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com