ഇത് ടോമി സ്റ്റൈൽ: വിളവെടുപ്പ് സമയത്ത് ഒരു പങ്ക് നിർധനർക്കുള്ള കിറ്റാക്കും; വീതം വച്ചാൽ വിളവേറിടും

ടോമി കൃഷിയിടത്തിൽ
ടോമി കൃഷിയിടത്തിൽ
SHARE

കൊടകര ∙ കൃഷിയോടുള്ള ആവേശം മൂത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ ടോമിയുടെ സിദ്ധാന്തമാണ് വിളവിൽ നല്ലൊരു പങ്ക് കിറ്റാക്കി ഇല്ലാത്തവർക്കു നൽകുക. കൊടകര തേശേരി സ്വദേശി കള്ളിയത്തുപറമ്പിൽ ടോമി. വീടിനോട് ചേർന്ന് സ്വന്തമായുള്ള ആറരയേക്കർ ഭൂമിയിൽ പയർ, ചീര, പാവൽ, പടവലം, ഫാഷൻ ഫ്രൂട്ട്, മരച്ചീനി, മത്തൻ, കുമ്പളം, വെള്ളരി, ചുരക്ക, ചേന, വഴുതന, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, കായ, കൂർക്ക, മാങ്ങ, ചക്ക തുടങ്ങി എല്ലാം വിളയിക്കും.  വിളവെടുപ്പ് സമയത്ത് ഒരു പങ്ക് നിർധനർക്കുള്ള കിറ്റാക്കും. ഓണം, വിഷു , ക്രിസ്മസ് കൂടാതെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും നിർധനർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചും നൽകാറുണ്ട് . 

വിഷരഹിതമായ പച്ചക്കറി ഉൽപാദിപ്പിച്ചു കഴിക്കുക, മറ്റുള്ളവർക്കു കൊടുക്കുക എന്നതാണ് ടോമിയുടെ കൃഷിതന്ത്രം.കൊരട്ടി ചിറങ്ങരയിലെ കുംഭ നിലാവ് ആഘോഷത്തിന് പലയിനം കിഴങ്ങ് വർഗങ്ങൾ ഉപയോഗിച്ചുള്ള പുഴുക്ക് തയാറാക്കുന്നതിന് കിഴങ്ങ് എത്തിക്കുന്നതും ടോമിയാണ്.പ്രളയ സമയത്തു കൊടകരയിൽ തുറന്ന ദുരിതാശ്വാസ ക്യാംപുകളിലേക്കു പച്ചക്കറികൾ നൽകിയിരുന്നു. കൊടകര പഞ്ചായത്തിലെ മികച്ച കർഷകനായും തിരഞ്ഞെടുത്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}