ADVERTISEMENT

പാവറട്ടി ∙ വയോധികയായ അമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശേരി മാനിന സ്വദേശി വാഴപ്പുള്ളി വീട്ടിൽ അപ്പൂട്ടിയുടെ ഭാര്യ വള്ളിയമ്മുവിനെ (80) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മകൻ ഉണ്ണിക്കൃഷ്ണനെയാണ് (64) തൃശൂർ ഫസ്റ്റ് ക്ലാസ് അഡി. ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. 2020 മാർച്ച് 11നായിരുന്നു സംഭവം. രാവിലെ 8ന് വീടിന് മുന്നിലുള്ള റോഡിലാണ് തിന്നർ ദേഹത്തൊഴിച്ചു തീ കൊളുത്തിയത്. 

ആശുപത്രിയിലായിരുന്നു മരണം. അമ്മ മറ്റൊരു ജാതിയിൽപെട്ട സഹോദരിയുടെ വീട്ടിലേക്ക് പോയതിലുള്ള വൈരാഗ്യത്തിൽ വഴക്കുണ്ടാക്കി കരുതിവച്ചിരുന്ന തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. കൊല്ലണമെന്ന ഉദേശത്തോടെ വായിലേക്ക് ടോർച്ച് കുത്തിക്കയറ്റിയ സംഭവത്തിലും ഉണ്ണിക്കൃഷ്ണനെതിരെ നേരത്തെ കേസുണ്ടായിരുന്നു. ഇതിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് തീ കൊളുത്തിയത്. 

ഇൻസ്പെക്ടർമാരായ എ.ഫൈസൽ, എം.കെ. രമേഷ്, എസ്ഐ ടി.കെ. സുരേഷ് കുമാർ, സീനിയർ സിപിഒ പി.ജെ. സാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ അഡ്വ. കെ.ബി. സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു എന്നിവർ ഹാജരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com