ADVERTISEMENT
പാവറട്ടി ∙ ചോർന്നൊലിക്കുന്ന കുടിലിൽ രോഗത്തോട് മല്ലിട്ട് കഴിയുന്ന മുല്ലശേരി വാദിയേടത്ത് സൂബ്രഹ്മണ്യന് ജെന്റിൽമെൻസ് ക്ലബ്ബിന്റെ കൈതാങ്ങ്.ഇദ്ദേഹത്തിന്റെ വീട്നിർമാണം ക്ലബ് പൂർത്തിയാക്കും.  ഓക്സിജൻ നൽകുന്ന ഉപകരണത്തിന്റെ സഹായത്താലാണ് സുബ്രഹ്മണ്യൻ ജീവൻ നില നിർത്തുന്നത്.  ഭാര്യയ്ക്ക് ഹൃദയ സംബന്ധമായ അസുഖവും ഉണ്ട്. മകന് മരം മുറിക്കുന്നതിനിടെ നട്ടെല്ലിന് പരുക്കേറ്റു.  മുല്ലശേരി പഞ്ചായത്ത് ഇവർക്ക്  3 സെന്റ് ഭൂമി വാങ്ങി നൽകിയിരുന്നു.  മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പിഎംജിഎവൈ പദ്ധതി പ്രകാരം നിർമാണം തുടങ്ങിയ വീട് പാതി വഴിയിലാണ്. മുഴുവൻ തുകയും കൈപറ്റിയ കരാറുകാരൻ നിർമാണം പാതി വഴിയിൽ നിർത്തി എന്നാണ് പരാതി. കുടുംബത്തിന്റെ അവസ്ഥ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ്   ക്ലബ് പ്രവർത്തകർ വീടിന്റെ നിർമാണം ഏറ്റെടുത്തത്. ക്ലബ് പ്രസിഡന്റ് ജയിംസ് ആന്റണി, ജനറൽ കൺവീനർ ഒ.ജെ. ഷാജൻ‌, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എ. ബാബു എന്നിവർ വീട് സന്ദർശിച്ച് സുബ്രഹ്മണ്യനും ഭാര്യ മാധവിക്കും ഇക്കാര്യം ഉറപ്പ് നൽകുകയും നിർമാണം ഉടൻ തുടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com