ADVERTISEMENT

പ്ലസ് വൺ സ്പോര്‍ടസ് ക്വോട്ട

തൃശൂർ ∙ പ്ലസ് വൺ സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റിന് 26ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. വിദ്യാർഥികൾ hscap.kerala.gov.in സ്പോർട്സ് ക്വോട്ട റജിസ്ട്രേഷൻ ലിങ്കിൽ കായിക മികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി

റജിസ്റ്റർ ചെയ്തതിനു ശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ടും ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകളും സ്വന്തം മെയിൽ ഐഡിയിൽ നിന്നും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ tsrdscsq@gmail.com എന്ന മെയിലിലേക്ക് അയച്ചു കൊടുക്കുകയോ, കൗൺസിലിൽ വന്ന് നേരിട്ട് സമർപ്പിക്കുകയോ ചെയ്യണം. 94463 16253, 97465 76473.

ശുദ്ധജല വിതരണം മുടങ്ങും

കൊടുങ്ങല്ലൂർ ∙ നാരായണമംഗലം ടാങ്കിൽ നിന്നു കൊടുങ്ങല്ലൂർ നഗരസഭ പ്രദേശത്തേക്കുള്ള പ്രധാന പൈപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരസഭ പ്രദേശത്തു ഇന്നു പൂർണമായും നാളെ ഭാഗികമായും ശുദ്ധജല വിതരണം മുടങ്ങും.

വൈദ്യുതി മുടങ്ങും

കൊമ്പൊടിഞ്ഞാമാക്കൽ ∙ കെഎസ്ഇബി സെക്‌ഷൻ പരിധിയിലെ പറമ്പി റോഡ്, ഷോളയാർ, പൊരുന്നംകുന്ന്, ആളൂർ ആർഎംഎച്ച്എസ് സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ് 

കൊടുങ്ങല്ലൂർ ∙ പി. ഭാസ്കരൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി, ഇംഗ്ലിഷ്, വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 24 ന് 10.30 ന്.

തിമിര ശാസ്ത്രക്രിയ 

പെരിഞ്ഞനം ∙ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ  9 മുതൽ ഒരു മണിവരെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തുന്നു. ഫോൺ: 8157911265.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com