ADVERTISEMENT

തൃശൂർ ∙ ജനങ്ങൾക്ക് സുതാര്യമായ സേവനം ഉറപ്പു വരുത്തുകയാണ് മോട്ടർ വാഹന വകുപ്പിന്റെ ലക്ഷ്യമെന്നും അത് കൂടുതൽ ശക്തമാക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി ആന്റണി രാജു. 4 മാസത്തെ പരിശീലനം പൂർത്തിയാക്കിയ മോട്ടർ വാഹന വകുപ്പ് അസിസ്റ്റന്റ് ഇൻസ്പെക്ട ർമാരുടെ പാസിങ് ഔട്ട്‌ പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മോട്ടർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഊർജിത മാക്കുന്നതിന്റെ ഭാഗമായി വയർലെസ് സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പാക്കി വരികയാണ്.

മാതൃകാപരമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അത് ഉറപ്പു വരുത്താൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്ക ണമെന്നും മന്ത്രി പറഞ്ഞു. 40 മോട്ടർ വാഹന വകുപ്പ് അസിസ്റ്റന്റ് ഇൻസ്പെക്ടർമാരാണു പരിശീലനം പൂർത്തിയാക്കി സേനയിൽ പ്രവേശിക്കുന്നത്. പരേഡിൽ മോട്ടർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.പി. ശ്രീജിത്ത്, പി.ഷാജൻ എന്നിവർ നേതൃത്വം നൽകിയ 2 പ്ലറ്റൂണുകൾ മന്ത്രിക്ക് സല്യൂട്ട് സമർപ്പിച്ചു. മികച്ച ഇൻഡോർ അസിസ്റ്റന്റ് ഇൻസ്പെക്ടർ വൈശാഖ്, മികച്ച ഷൂട്ടർ എൻ.സാഗർ,

മികച്ച ഔട്ട്‌ ഡോർ എം.ഡി. മനോജ്‌കുമാർ എന്നിവർക്കു മന്ത്രി പുരസ്കാരം നൽകി. മേയർ എം.കെ. വർഗീസ്, ഡപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ട്രാൻസ്പോർട്ട് കമ്മിഷണർ ആൻഡ് അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എസ്.ശ്രീജിത്ത്, കേരള പൊലീസ് അക്കാദമി ഇൻസ്പെക്ടർ ജനറൽ (പൊലീസ് ട്രെയിനിങ്) കെ.സേതുരാമൻ എന്നിവരും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com