അപൂർവയിനം കുഴിയാനത്തുമ്പിയെ കണ്ടെത്തി

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം കണ്ടെത്തിയ അപൂർവയിനം കുഴിയാനത്തുമ്പി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം കണ്ടെത്തിയ അപൂർവയിനം കുഴിയാനത്തുമ്പി.
SHARE

ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ ദക്ഷിണ പശ്ചിമഘട്ട മേഖലയിൽ നിന്ന് ‘ബാന്യൂറ്റസ് ക്യൂബിറ്റാലീസ്’ എന്ന വിഭാഗത്തിൽപ്പെട്ട അപൂർവ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി. തൃശൂർ ജില്ലയിലെ മുളംകുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി, മലപ്പുറം ജില്ലയിലെ അരൂർ, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിൽ നിന്നാണ് ക്രൈസ്റ്റിലെ ഷഡ്പദ എന്റമോളജി റിസർച് ലാബിലെ ഗവേഷകൻ ടി.ബി. സൂര്യനാരായണൻ,

എസ്ഇആർ മേധാവി ഡോ. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവൻഡി ഏബ്രഹാം എന്നിവരടങ്ങിയ ഗവേഷണ സംഘം കുഴിയാനത്തുമ്പിയെ കണ്ടെത്തിയത്. ജീവിയുടെ സാന്നിധ്യവും പൂർണ വിവരങ്ങളും രാജ്യാന്തര ശാസ്ത്ര മാസികയായ ‘സൂടാക്സ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നോട്ടു നീണ്ട സ്പർശിനിയാണ് മറ്റു തുമ്പികളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. 9 ദശകങ്ങൾക്ക് ശേഷമാണ് ഇവയെ ഇന്ത്യയിൽ കാണുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}